മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

  1. ആദ്യം http://www.google.com/ime/transliteration/ ഈ ലിങ്കില്‍ ചെന്ന് ഒരു കുഞ്ഞു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക . ഭാഷ മലയാളം എന്ന് സെലക്ട്‌ ചെയ്യാന്‍ മറക്കരുത്
  2. ഡൌണ്‍ലോഡ് ആയ സോഫ്റ്റ്‌വെയറിനെ ഇന്‍സ്റ്റാള്‍ ചെയ്യുക
  3. അപ്പോള്‍ നിങ്ങളുടെ സ്ക്രീനിന്‍റെ താഴെ വലതു ഭാഗത്തായി ടൈം കാണിക്കുന്നതിന് അടുത്തായി ടാസ്ക്‌ ബാറില്‍ " EN " എന്ന് ലാങ്ക്വേജ് ബാര്‍ ഓപ്ഷന്‍ കാണാന്‍ സാദിക്കും
  4. അതില്‍ ഡിഫോള്‍ട്ട് ആയി കാണുന്ന ഭാഷ ഇംഗ്ലീഷ് EN ആയിരിക്കും അത് ക്ലിക്‌ ചെയ്തു മാറ്റി മലയാളം MYഎന്നാക്കുക
  5. അല്ലെങ്കില്‍  (Alt + Shift) ഉപയോഗിച്ച് ഭാഷ മാറ്റാവുന്നതാണ്.
  6. അതിനു ശേഷം മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക ഉദാ:( Muhammed മുഹമ്മദ്‌   NANNI നന്ദി KE&KE കെ&കെ)... മംഗ്ലീഷില്‍ എഴുതുമ്പോള്‍ തന്നെ എഴുതുന്ന ഓരോ വാക്കും മലയാളത്തില്‍ കാണുവാന്‍ സാധിക്കും
  7. നമ്മള്‍ ഉദ്ദേശിച്ച വാക്ക് കണ്ടു കഴിഞ്ഞാല്‍ സ്പേസ് ബാര്‍ പ്രസ്‌ ചെയ്യുകഅപ്പോള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത വാക്ക് മലയാളത്തില്‍ ആയി നമ്മുടെ ടെക്സ്റ്റ്‌ ഏരിയയില്‍ സേവ് ആയികൊള്ളും
  8. മലയാളം വേണ്ട എന്നുണ്ടെങ്കില്‍ (Alt + Shift)  ഉപയോഗിച്ച്  തന്നെ മാറ്റി പഴയ പോലെ ഇംഗ്ലീഷ് ആക്കാവുന്നതാണ്.

No comments: