കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന പേരോ അല്ലെങ്കില്‍ വാചകങ്ങളോ കമ്പ്യൂട്ടര്‍ തന്നെ വായിച്ചു കേള്‍പ്പിക്കുന്ന ഒരു തമാശ നോട്ട്പാഡില്‍ ചെയ്യാം. ഇങ്ങനെ കുറെ ട്രിക്കുകള്‍ ഉണ്ട്. അറിയുന്നവര്‍ ഇവിടെ കമന്റില്‍ പങ്ക് വയ്ക്കുക. ഞാന്‍ പറയാന്‍ പോകുന്ന ട്രിക്ക് ഇങ്ങനെയാണ്. ആദ്യമായി നോട്ട്പാഡ് തുറക്കുക. എന്നിട്ട് അതില്‍ താഴെ കാണുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക:
Dim userInput
userInput = InputBox("Hi..! Write a message to say…")
Set nkps = Wscript.CreateObject("SAPI.SpVoice")
nkps.speak userInput
Dim userInput
userInput = InputBox("Hi..! Write a message to say…")
Set nkps = Wscript.CreateObject("SAPI.SpVoice")
nkps.speak userInput
എന്നിട്ട് File Name ‘.vbs’ എന്ന എക്സ്റ്റന്‍ഷന്‍ ചേര്‍ത്ത് ഡസ്ക്‍ടോപ്പില്‍ സേവ് ചെയ്യുക. ഉദാഹരണത്തിന് sidhilachinthakal.vbs
ഇനി സേവ് ചെയ്ത ഫയല്‍ ഓപന്‍ ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഡസ്ക്‍ടോപ്പില്‍ തുറന്നു വരും.
അവിടെ കാണുന്ന കോളത്തില്‍ എന്തെങ്കിലും വാചകം എഴുതി OK അടിക്കുക. അപ്പോള്‍ എഴുതിയ വാചകം സ്പീക്കറില്‍ കേള്‍ക്കാം.
പിന്‍കുറിപ്പ്: ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം മനസ്സിലാക്കാന്‍ ഇത് ഉപകാരപ്പെടും.
പിന്‍കുറിപ്പ്: ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം മനസ്സിലാക്കാന്‍ ഇത് ഉപകാരപ്പെടും.
No comments:
Post a Comment