വിന്‍ഡോസ്‌ 7 നില്‍ "DELETE CONFORMATION DIALOG BOX" എങ്ങനെ പ്രവര്‍ത്തനരഹിതമാക്കാം

വിന്‍ഡോസില്‍ നമ്മള്‍ ഏതെങ്കിലും ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍  നിങ്ങള്‍  തീര്‍ച്ചയായും ഈ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചോ എന്ന് ഉറപ്പിക്കുന്നതിനായി ഒരു ടയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും അതില്‍ എസ് എന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രമേ ഫയല്‍ ഡിലീറ്റ് ആകുകയൊള്ളൂ.നിങ്ങളുടെ വിലപ്പെട്ട ഫയലുകള്‍ അബദ്ധത്തില്‍ നഷ്ടപ്പെടാതിരിക്കാനുള്ള ഒരു സംവിധാനമാണിത്.എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് നമ്മുടെ സമയത്തെ നഷ്ടപ്പെടുത്തുന്നതായി നമുക്കനുഭാവപ്പെടാം.അഥവാ ഹാര്‍ഡ് ഡിസ്ക് ക്ലീന്‍ ചെയ്യുന്നതിനായി ആവശ്യമില്ലാത്ത കുറേ ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതൊരു പ്രശ്നമായി അനുഭവപ്പെടും.
വിന്‍ഡോസ്‌ 7 നില്‍ ഇത് പ്രവര്‍ത്തന രഹിതമാക്കാന്‍ താഴെ ഉള്ള മാത്രക ഉപയോഗിക്കുക.

ടെസ്ക്ടോപില്‍ കാണുന്ന Recycle Bin ന്‍റെ iconil റൈറ്റ് ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ കാണുന്ന മെനുവില്‍ നിന്ന് Properties സെലക്ട്‌ ചെയ്യുക.

ഇപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ നിന്നും "Display delete confirmation dialog" അണ്‍മാര്‍ക്ക്  ചെയ്തു അപ്ലൈ ചെയ്യുക.ഇനി നിങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന ഫയല്‍ നിങ്ങളുടെ അനുവാദം ചോദിക്കാതെ തന്നെ  നേരെ Recycle Bin ലേക്കു പോയിക്കൊള്ളും.

No comments: